നെയ്യാർഡാം: നെയ്യാർ ഡാമിൽ ബോട്ടിംഗിന് വിലക്കേർപ്പെടുത്തി ഡിടിപിസി സെക്രട്ടറി. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സർവീസ് നടത്തിയതിനാണ് നടപടി. ലൈഫ് ജാക്കറ്റ് ഇല്ലാതെ യാത്ര അനുവദിച്ചതിന് ജീവനക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബോട്ടുകളിൽ ക്യാമറ സ്ഥാപിക്കാനും പുതിയ ലൈഫ് ജാക്കറ്റുകൾ വാങ്ങാനും നിർദ്ദേശമുണ്ട്.