കണിയാപുരം: കണിയാപുരത്ത് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ രക്ഷിക്കുന്നതിനിടെ പൊലീസിനുനേരെ ആക്രമണം നടത്തിയ സംഭവത്തിൽ പൊലീസ് പിടിയിലായ ഷമീർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഷമീറിന്റെ അമ്മയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്റ്റേഷനിലെത്തിയ ഷമീർ കൈയിലിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.