തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് നടന്ന ‘ഫ്രീഡം വാൾ’ പദ്ധതിയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ ചുമർച്ചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി. തിരുവനന്തപുരം സംസ്കൃത കോളേജിൽ 20,000 ചതുരശ്ര അടിയിൽ ഒരുക്കിയ ചിത്രത്തിനാണ് അംഗീകാരം. കോളേജ് വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിച്ചതാണ് പദ്ധതിയെന്ന് മന്ത്രി ആർ.ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു.