തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന അന്താരാഷ്ട്ര മൽസരത്തിൽ ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടും. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ടീം അംഗങ്ങൾ ഇന്ന് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് വരെ ശ്രീലങ്കയും വൈകിട്ട് അഞ്ച് മുതൽ എട്ട് വരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും.