വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖവും പരിസരവും 24 മണിക്കൂറും നിരീക്ഷിക്കുന്നതിന് മറൈൻ ക്യാമറകൾ സ്ഥാപിക്കുന്നു. തുറമുഖത്തിനു സുരക്ഷ ഏർപ്പെടുത്തുന്നതിന്റെയും നിലച്ചുപോയ അന്തർദേശീയ ക്രൂ ചെയ്‌ഞ്ച് പുനരാരംഭിക്കുന്നതിന്റെയും ഭാഗമായാണ് മാരിടൈം ബോർഡ് 20 മറൈൻ ക്യാമറകൾ സ്ഥാപിക്കുന്നത്.രണ്ട് കിലോമീറ്റർ ദൂരം വരെയുള്ള ദൃശ്യങ്ങൾ പകർത്താനാകും. 20 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്.