കോവളം∙പാരാസെയ്ലിങ്ങിനിടെ ബലൂൺ കടലിൽ പതിച്ചു. വെള്ളത്തിൽ വീണ സഞ്ചാരി ബോട്ടിലെ ജീവനക്കാരിലൊരാളുടെ സഹായത്തോടെ നീന്തി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് കോവളം ഹവ്വാ ബീച്ചിലെ കടലിൽ ആയിരുന്നു സംഭവം. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന സഞ്ചാരി കടലിൽ വീണയുടൻ പാരാസെയ്ലിങ് ജീവനക്കാരിലൊരാൾ കടലിലേക്ക് ചാടി. ഇയാൾക്കൊപ്പം നീന്തിയെത്തിയ സഞ്ചാരിയെ തിരികെ ബോട്ടിലേക്ക് കയറ്റി.