പെരുങ്കടവിള:പെരുങ്കടവിള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി . എസ്സിന്റെ രജത ജൂബിലി ആഘോഷദീപം തെളിയിക്കൽ കെ അൻസലൻ എം.എൽ. എ നിർവഹിച്ചു. ഏകദേശം ഒന്നര മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ഡിസംബർ 19 മുതൽ ആരംഭിച്ചിരുന്നു. മുൻ മന്ത്രി തോമസ് ഐസക്ക് ആദ്യ സെമിനാർ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പെരുങ്കടവിള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്, മെഡിക്കൽ ക്യാമ്പ് എന്നിവയും മലർവാടി മുല്ലക്കൃഷി യൂണിറ്റിന്റെ പ്രവർത്തന മോഡലും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു. മലർവാടി മുല്ലക്കൃഷി യൂണിറ്റിന്റെ ഉദ്ഘാടനം പെരുങ്കടവിള ബ്ലോക്ക് പ്രസിഡണ്ട് ജി ലാൽ കൃഷ്ണ നിർവഹിച്ചു.