തിരുവനന്തപുരം: ശ്രീകാര്യത്ത് യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി . അമ്പാടിനഗര്‍ സ്വദേശി സാജു(39)വാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടയിലെ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. വാക്കേറ്റം രൂക്ഷമായതോടെ സാജുവിനെ സുഹൃത്തുക്കള്‍ കമ്പും കല്ലുംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.