തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിലെ ആളൊഴിഞ്ഞ ഗ്യാലറിയിൽ ആശങ്ക അറിയിച്ച് ബിസിസിഐ.160,201 പേരാണ് ആകെ കളി കാണാൻ ഗ്രീൻഫീൽഡിൽ ഉണ്ടായിരുന്നത്. അതിൽ തന്നെ 6000ലധികം പേരാണ് ടിക്കറ്റ് പണം മുടക്കി വാങ്ങി കളി കാണാനെത്തിയത്. ഇത് കെസിഎയ്ക്ക് കനത്ത തിരിച്ചടിയാണ്. ഏകദിന ലോകകപ്പിലേക്ക് മാസങ്ങൾ മാത്രം അവശേഷിക്കെ കാര്യവട്ടം ചില മത്സരങ്ങൾക്കായി പരിഗണിക്കപ്പെടാൻ സാധ്യത നിലനിന്നിരുന്നു. കാണികൾ കുറഞ്ഞതോടെ അതും കേരളത്തിനു നഷ്ടമായേക്കും.