തിരുവനന്തപുരം: ഇന്നലെ ഇന്ത്യ-ശ്രീലങ്ക ഏകദിനം കാര്യവട്ടത്ത് കാണാനെത്തിയത് 16,210 പേർ. എന്നാൽ മത്സരത്തിനായി ആകെ വിറ്റത് 6201 ടിക്കറ്റുകൾ മാത്രമാണ്.38,000 സീറ്റുകളാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലുള്ളത്. ഇതിൽ 13000-ത്തോളം സീറ്റുകൾ സ്പോൺസർമാർ ഉൾപ്പെടെയുള്ള കോംപ്ലിമെന്ററി പാസുകളാണ്. ഇതിൽ പതിനായിരത്തോളം പേരേ കളി കാണാനെത്തിയിരുന്നുള്ളൂ. കഴിഞ്ഞ നാലുമത്സരങ്ങളിൽ എല്ലാ ടിക്കറ്റുകളും വിറ്റുപോയപ്പോൾ ഇത്തവണ നാലിലൊന്ന് മാത്രമാണ് വിറ്റുപോയത്.