വർക്കല :ഇടവ വെറ്റക്കടയിൽ വിദേശ വനിതയെ പൊട്ടിയ ബിയർ കുപ്പി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച പ്രദേശവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഓടയം സ്വദേശിയായ ഫിറോസ് ഖാനാ(47)ണ് പോലീസ് പിടിയിലായത്.ഇന്നലെ രാവിലെ 8 മണിയോടെ ബീച്ചിൽ സർഫിങ് ട്രെയിനിംഗ് നടത്തുന്നതിനിടയിൽ തീരത്ത് വിശ്രമിക്കുകയായിരുന്ന ഫ്രഞ്ച് യുവതിക്ക് നേരെ പൊട്ടിയ ബിയർ ബോട്ടിൽ കുപ്പിയുമായി എത്തുകയും അനാവശ്യമായി ഭയപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി.സ്വിമിങ് ഡ്രെസ്സിൽ ഇരുന്നതിനാലാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത് എന്നാണ് യുവതി പറയുന്നത്.