തിരുവനന്തപുരം: നഗരസഭ പരിധിയിൽ വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഫീ നിശ്ചയിച്ച് കോർപ്പറേഷൻ. ഇതടക്കം നിരവധി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് വളർത്തുമൃഗങ്ങളുടെ ലൈസൻസിനുള്ള കരട് നിയമാവലി കോർപ്പറേഷൻ പുനഃക്രമീകരിച്ചത്.നായ ഒഴികെയുള്ള വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഫീയായി 250 രൂപ നിശ്ചയിച്ചു.വളർത്തുനായ്ക്കളിൽ ലാർജ് ബ്രീഡുകൾക്ക് 1000, മീഡിയം ബ്രീഡിന് 750, ചെറു ബ്രീഡിന് 500, നാടൻ നായ്ക്കൾക്ക് 125 രൂപയും പക്ഷികൾക്ക് 1000 രൂപയുമാണ് ഫീസ്. ഒരു വർഷമാണ് ലൈസൻസ് കാലാവധി. പരാമാവധി ഒരാൾക്ക് രണ്ട് നായ്ക്കളെ വളർത്താമെന്നത് അഞ്ചായി ഉയർത്തി.അഞ്ചിലധികമായാൽ ഹോം ബ്രീഡേഴ്സ് ഷെൽട്ടറെടുക്കണം. എൻ.ജി.ഒ, മൃഗസ്‌നേഹികൾ, അവശനിലയിലുള്ള നായ്ക്കളെ പരിപാലിക്കുന്നവരെ ലൈസൻസിൽ നിന്നൊഴിവാക്കും. എന്നാൽ, മൃഗസംരക്ഷണ പരിപാലന കേന്ദ്രങ്ങൾക്കുള്ള ലൈസൻസ് ഇവർ നേടിയിരിക്കണം. നഗരപരിധിയിലെ തെരുവുനായ്ക്കളുടെ സെൻസസെടുക്കാനും തീരുമാനമായി