നെടുമങ്ങാട് : ഈ വർഷത്തെ അഗസ്ത്യകൂടം യാത്രയ്ക്കുള്ള ആദ്യ സംഘത്തിന് തിങ്കളാഴ്ച രാവിലെ തുടക്കമായി.ബോണക്കാട് ചെക്പോസ്റ്റിൽ നിന്ന് 100 പേർ അടങ്ങുന്ന സംഘമാണ് മല കയറാൻ എത്തിയത്. കൂട്ടത്തിൽ 10 പേർ സ്ത്രീകളാണ്.ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) സൺ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈൽഡ് ലൈഫ് വാർഡൻ സുരേഷ് ബാബു, സലിം ജോസ് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 15-ന് അവസാനിക്കത്തക്ക വിധത്തിലാണ് ട്രക്കിങ് ക്രമീകരിച്ചിരിക്കുന്നത്. 20-ലധികം സ്ത്രീകൾ ഇത്തവണ മലകയറാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംരക്ഷിത വനപ്രദേശമായതിനാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.