ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ചു; യുവതി അറസ്റ്റിൽ

IMG_20230117_202302_(1200_x_628_pixel)

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ പ്രൈവറ്റ് ബസിനുള്ളിൽ യുവതിയുടെ സ്വർണ്ണ മാല പൊട്ടിച്ച തമിഴ് നാടോടി സ്ത്രീ അറസ്റ്റിൽ. തമിഴ്നാട് മധുര സോളവന ഡോർ നമ്പർ 5ൽ ഭഗവതി( 37)നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക്‌ വന്ന സംഗീത ബസ്സിനുള്ളിൽ യാത്ര ചെയ്തു വന്ന വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമിച്ച ഭഗവതിയെ യാത്രക്കാരും ആറ്റിങ്ങൽ പോലീസും ചേർന്നു പിടികൂടുകയായിരുന്നു.

 

തിരക്കുള്ള ബസിൽ കയറി സ്വർണഭാരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടിയെടുക്കുന്ന ഇവരുടെ സംഘത്തിൽ നിരവധി സ്ത്രീകളും കുട്ടികളും ഉണ്ട്.ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ അനൂപ് എ. എൽ, എഎസ്ഐ താജുദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ധ്യ, സഫീജ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!