തിരുവനന്തപുരം വിമാനത്താവളത്തിൽ 4 വൈദ്യുത കാറുകൾ കൂടി എത്തി

 

തിരുവനന്തപുരം:കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ 4 വൈദ്യുത വാഹനങ്ങൾ കൂടി സർവീസ് തുടങ്ങി. നാലു ഡീസൽ വാഹനങ്ങൾ കഴിഞ്ഞ ഒക്ടോബറിൽ വൈദ്യുതി വാഹനങ്ങളാക്കിയിരുന്നു. എയർപോർട്ട് കാർബൺ അക്രഡിറ്റേഷൻ (എസിഎ) 4+ ലെവൽ നേടാനും ദീർഘകാലാടിസ്ഥാനത്തിൽ നെറ്റ് സീറോ പദവി നേടാനുമുള്ള നയത്തിന്റെ ഭാഗമാണ് ഇ- കാറുകൾ.ഓപറേഷൻസ്, സേഫ്റ്റി വിഭാഗങ്ങളാണ് വാഹനങ്ങൾ ഉപയോഗിക്കുക.

 

2024 മാർച്ചോടെ വിമാനത്താവളത്തിലെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആയി മാറ്റാനാണ് ലക്ഷ്യമിടുന്നത്. എയർസൈഡിൽ ഉപയോഗിക്കുന്ന ഫോളോ മി ഓപ്പറേഷൻസ് വാഹനങ്ങളും ഉടൻ ഇവിയിലേക്ക് മാറും. വിമാനത്താവളത്തിലെ ഡോമെസ്റ്റിക്ക്, ഇന്റർനാഷണൽ ടെർമിനലുകളിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ഇവി ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!