മലയിൻകീഴ്: മലയിൻകീഴ് ബിവറേജ് ഔട്ട്ലെറ്റിന് മുൻവശം ഫ്രൂട്ട്സ് കച്ചവടത്തിന്‍റെ മറവിൽ എം ഡി എം എ കച്ചവടം നടത്തുന്ന യുവാവ് പിടിയിൽ. എട്ടുരുത്തി സ്വദേശി ശ്യാമിനെയാണ് കാട്ടാക്കട എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. നഗരത്തിലെ കരിമഠം ഭാഗത്തു നിന്നുമാണ് പ്രതി എം ഡി എം എ വൻതോതിൽ എത്തിച്ചത് എന്ന് എക്സൈസ് പറഞ്ഞു. തുടർന്ന് ഇത് ചില്ലറയായി കാട്ടാക്കട മലയൻകീഴ് ഭാഗങ്ങളിലെ യുവാക്കൾക്ക് വിൽപ്പന നടത്തുന്നത് ആണ് ഇയാളുടെ രീതി.എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വളരെ നാളത്തെ നിരീക്ഷണത്തിന് ഒടുവിലാണ് ഇയാളെ 650 ഗ്രാം എം ഡി എം എയുമായി പിടികൂടുന്നത്.