തിരുവനന്തപുരം :തിരുവനന്തപുരം ജില്ലാ കളക്ടറേറ്റ് സ്റ്റാഫ് റിക്രീയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ സുവനീര്‍ ‘നിനവ്’ പ്രകാശനം മുന്‍ ചീഫ് സെക്രട്ടറിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറുമായകെ. ജയകുമാര്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ കവികളെപ്പോലെ ചിന്തിക്കണമെന്നും പൊതുജനങ്ങളോട് അനുഭാവപൂര്‍വം പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. സ്മരണികയ്ക്കായി രചനകള്‍ സംഭാവന ചെയ്ത ജീവനക്കാരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കളക്ടറേറ്റ് ജീവനക്കാരുടെ രചനകളാണ് സ്മരണികയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം അനില്‍ ജോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ എന്നിവര്‍ സംസാരിച്ചു.