തിരുവനന്തപുരം :നവോദയ വിദ്യാലയത്തിലെ ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിലെ സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ 2022-2023 അധ്യായന വർഷം അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും 2011 മെയ് ഒന്നിനോ അതിനുശേഷമോ 2013 ഏപ്രിൽ 30നോ അതിന് മുൻപോ ജനിച്ചവരായിരിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. പ്രവേശന പരീക്ഷ ഏപ്രിൽ 29ന് നടക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക് www.nvshq.org, http://cbseitms.rcil.gov.in/nvs , 9946883768, 8086062278, 9446393584