തിരുവനന്തപുരം: ക്ഷയരോഗം ബാധിച്ച് മൃഗശാലയിൽ കൃഷ്ണമൃഗങ്ങളും പുള്ളിമാനുകളും ചാകുന്നു. കൂടുതൽ മൃഗങ്ങൾ ഒന്നിച്ചു ചാകാൻ തുടങ്ങിയതോടെ സാമ്പിളുകൾ പാലോട്ടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിൽ(സിയാദ്) പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. ചില മൃഗങ്ങളുടെ ജഡം സിയാദിലെത്തിച്ച് പരിശോധിക്കുകയും ചെയ്തു.ഇരുപതിലധികം സാമ്പിളുകളാണ് പോസിറ്റീവായത്. ചില സാമ്പിളുകൾ പാലോട്ടെ ലാബിലേക്ക് അയയ്ക്കാതെ മൃഗശാലയിലെ വെറ്ററിനറി ക്ലിനിക്കിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവ ചത്തതും ക്ഷയരോഗത്തിന്റെ ലക്ഷണം കാരണമാണെന്ന് മൃഗശാലയിലെ ജീവനക്കാർ പറയുന്നു.