തിരുവനന്തപുരം: രസവടയിൽ അഴുകിയ പല്ലിയെ കണ്ടെത്തി. വഞ്ചിയൂർ കോടതി കാൻറീനിലെ ഭക്ഷണത്തിലാണ് അഴുകിയനിലയിൽ പല്ലിയെ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. കോടതിവളപ്പിൽ ബാർ അസോസിയേഷൻ നടത്തുന്ന കാന്റീനാണിത്. ഭക്ഷണം വാങ്ങിയ അഭിഭാഷകൻ ബാർ അസോസിയേഷനു പരാതി നൽകി.