സുരക്ഷിതതൊഴിൽ കുടിയേറ്റത്തിന് മാർഗനിർദ്ദേശങ്ങളുമായി നോര്‍ക്കയുടെ പ്രീ-ഡിപ്പാര്‍ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം 

IMG_20230120_220749_(1200_x_628_pixel)

തിരുവനന്തപുരം:നോര്‍ക്ക റൂട്ട്സിന്റെ പ്രീ- ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം (PDOP) ന്റെ ഭാഗമായുളള പരിശീലനപരിപാടി തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്സിങ് കോളേജിൽ നടന്നു. നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കുടിയേറ്റം കേവലം നിലനിൽപ്പിന് വേണ്ടിയല്ല,മറിച്ച് ജീവിത വിജയത്തിന് വേണ്ടിയാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഴ്‌സിങ്ങ് പ്രൊഫഷണലുകള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിലവിലുളള തൊഴില്‍ സാധ്യതകള്‍ സംബന്ധിച്ച് സി.ഇ.ഒ. വിശദീകരിച്ചു.

 

ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളിലും മലയാളി നഴ്‌സിങ്ങ് പ്രൊഫഷണലുകളള്‍ക്ക് പുതിയ സാധ്യതകൾ തുറക്കുന്നുണ്ടെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നിര്‍വഹിച്ച നോര്‍ക്ക ജനറൽ മാനേജര്‍ അജിത്ത് കോളശ്ശേരി അറിയിച്ചു. മലയാളി നഴ്സിങ്ങ് പ്രൊഫഷണലുകളുടെ കഠിനാദ്ധ്വാനവും, തൊഴിൽ നൈപുണ്യവും, വിശ്വാസ്യതയുമാണ് കേരളീയരെ ഏവർക്കും സ്വീകാര്യരാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

തിരുവനന്തപുരം ഗവൺമെൻറ് നഴ്സിങ് കോളേജിൽ രാവിലെ 10 ന് നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്‍സി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ ലക്ഷ്മി എ..എസ് സ്വാഗതവും, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ റീച്ച് പ്രോഗ്രാമിന്റെ സംസ്ഥാന മേധാവി ഇന്ദു എസ് കുമാര്‍ നന്ദി പറഞ്ഞു.

 

പൊതുനിയമവ്യവസ്ഥകൾ, വിദേശ സംസ്കാരം, ജീവിതരീതികൾ, തൊഴിൽ നിയമങ്ങൾ, വിസ സ്റ്റാമ്പിങ്, തൊഴിൽ കുടിയേറ്റ നടപടികൾ എന്നിവയെല്ലാം പരിശീലനത്തിൻറെ വിഷയമായി . നോർക്ക റൂട്ട്സിന്റെ ക്ഷേമപദ്ധതികൾ,സേവനങ്ങൾ, എന്നിവയെക്കുറിച്ച് അവബോധം നൽകാനും പരിശീലനം സഹായകരമാണ്.

 

വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള നടപടികളെപറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകൽപ്പന . അക്കാദമിക് യോഗ്യതകൾ, സർട്ടിഫിക്കേഷനുകൾ, യോഗ്യതാ പരീക്ഷകൾ, ഭാഷാപരമായ ആവശ്യകതകൾ, ആവശ്യമായ പൊതു രേഖകൾ, തൊഴിൽ സാധ്യതകൾ, വിദേശത്തേക്ക് കുടിയേറുന്നതിന്റെ നേട്ടങ്ങൾ എന്നിവ പരിശീലനപരിപാടിയുടെ ഭാഗമായി വിശദീകരിച്ചു.

 

 

വിദേശ രാജ്യങ്ങളില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്ക് നിയമപരവും സുരക്ഷിതമായ കുടിയേറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും തൊഴില്‍ തട്ടിപ്പുകളെക്കുറിച്ച് അവബോധം നല്‍കുന്നതിനുമായാണ് നോര്‍ക്ക റൂട്ട്‌സ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ പിന്തുണയോടെയാണ് പരിശീലനം.

 

 

കേരളത്തിലെ വിവിധ നഴ്സിംഗ് കോളേജുകളിലാണ് ആദ്യഘട്ടമെന്ന നിലയിൽ പ്രീ ഡിപ്പാർചർ ഓറിയന്റേഷൻ പരിപാടികൾ നിലവിൽ ആരംഭിച്ചിട്ടുള്ളത്. ഇതുവരെ വിവിധ ജില്ലകളിലെ പത്തോളം നഴ്സിങ് കോളേജുകളിൽ നോര്‍ക്ക റൂട്ട്‌സിന്റെ പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. സംസ്ഥാന ർക്കാർ സ്ഥാപനമായ റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ പിന്തുണയോടെയാണ് പരിശീലനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!