തിരുവനന്തപുരം: എം.ഡി.എം.എ യുമായി പിടികൂടിയ പ്രതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശാന്തിപുരം സ്വദേശി ഗ്രേസി ക്ലമന്റാണ് മരിച്ചത്. ഇന്നലെയാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്റിനെ 4 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടിയത്.ഷൈനോ ക്ലമന്‍റ് സ്ഥിരം ലഹരിക്കച്ചവടക്കാരനാണ് എന്നാണ് എക്സൈസ് പറയുന്നത്. ഗ്രേസിയുടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.