‘ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നു’; പൊലീസിനെ ഫോണിൽ വിളിച്ച് മരണമൊഴി അറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി

IMG_20230121_114730_(1200_x_628_pixel)

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ അമൽജിത്താണ്(28) താൻ മരിക്കാൻ പോവുകയാണെന്ന് വിഴിഞ്ഞം സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചശേഷം തൂങ്ങിമരിച്ചത്. ഇടുക്കി തൊടുപുഴ പോലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നും യുവാവ് പോലീസിനോട് പറഞ്ഞിരുന്നു.

 

ചെയ്യാത്ത കുറ്റത്തിന് 49 ദിവസം ജയിലിലടച്ചെന്നും 17 ദിവസം മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നുമായിരുന്നു അമൽജിത്തിന്റെ ആരോപണം. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ യുവാവിനെ ഫോണിൽ സംസാരിച്ച പോലീസുകാരൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഫോൺ കോൾ കട്ടാക്കിയതിന് ശേഷം എല്ലാവർക്കും ഇതിന്റെ റെക്കോഡിങ് അയച്ചുകൊടുത്തശേഷം താൻ മരിക്കുമെന്നായിരുന്നു യുവാവ് പറഞ്ഞത്. തുടർന്ന് അതുപോലെ ചെയ്തു. ഇതിനിടെ, വെങ്ങാനൂർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. പക്ഷേ, പോലീസ് കണ്ടെത്തും മുൻപേ യുവാവ് തൂങ്ങിമരിച്ചിരുന്നതായാണ് വിവരം.

 

ഭാര്യ ഗർഭിണിയായിരുന്നപ്പോൾ ആദ്യഭർത്താവ് ഭാര്യയെ ആക്രമിച്ചു. താൻ ഇത് തടയാൻ ശ്രമിച്ചു. എന്നാൽ ഈ സംഭവത്തിൽ തനിക്കെതിരേ മാത്രം തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ കേസെടുത്തെന്നായിരുന്നു അമൽജിത്തിന്റെ ആരോപണം. തന്റെ ഫോൺകോൾ മരണമൊഴിയായി രേഖപ്പെടുത്തണമെന്നും യുവാവ് പറഞ്ഞിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!