തിരുവനന്തപുരം: പാറ്റൂര്‍ ആക്രമണക്കേസിലെ പ്രതികളും ഗുണ്ടാത്തലവന്‍ ഓംപ്രകാശിന്റെ കൂട്ടാളികളുമായ മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങി. ആസിഫ്, ആരിഫ്, ജോമോന്‍ എന്നിവരാണ് ശനിയാഴ്ച രാവിലെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 11-ല്‍ കീഴടങ്ങിയത്. ജനുവരി എട്ടിന് പുലര്‍ച്ചെയാണ് പാറ്റൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടമയായ നിഥിന്‍ അടക്കമുള്ള നാലുപേരെ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുണ്ടാത്തലവന്‍ ഓംപ്രകാശും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചെങ്കിലും ഓംപ്രകാശ് അടക്കമുള്ളവര്‍ ഒളിവില്‍പോവുകയായിരുന്നു