തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസുകാരുടെ വിവരങ്ങള്‍ തേടി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് യൂണിറ്റ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടു. പോലീസ്-ഗുണ്ടാ ബന്ധം വെളിച്ചത്തായതോടെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള കൂടുതല്‍ പോലീസുകാര്‍ക്കെതിരേ നടപടിയിലേക്ക് ഡിജിപി നീങ്ങുന്നത്. ഇതിനിടെ സംസ്ഥാനവ്യാപകമായി 24 എസ്.എച്ച്.ഒ.മാരെ സ്ഥലംമാറ്റി. ഗുണ്ടാബന്ധത്തിന്റെ പേരില്‍ നടപടി നേരിട്ട സി.ഐ.മാര്‍ക്ക് പകരം ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.