പൂവാർ : ബൈപ്പാസ് നിർമാണത്തിനായുള്ള സാധനസാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ കുളത്തൂർ വെങ്കടമ്പ് മാവിളക്കടവ് വർണപൊറ്റവീട്ടിൽ സജി(33)നെ പൂവാർ പോലീസ് അറസ്റ്റു ചെയ്തു. ബൈപ്പാസ് നിർമാണം നടക്കുന്ന പുത്തൻകടയിൽനിന്നാണ് നിർമാണത്തിന് ഉപയോഗിച്ചിരുന്ന സാധനങ്ങൾ ഇയാൾ മോഷ്ടിച്ചത്. പൂവാർ എസ്.എച്ച്.ഒ. എസ്.ബി.പ്രവീൺ, എസ്.ഐ. തിങ്കൾ ഗോപകുമാർ എന്നിവരുടെ നേതൃത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ കടത്തിക്കൊണ്ടുപോയ യന്ത്രസാമഗ്രികളും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ 20-ന് രാത്രിയിലാണ് പുത്തൻകടയിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചത്.