തിരുവനന്തപുരം:തിരുവനന്തപുരം സിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ ട്രാഫിക് നിയന്ത്രണത്തിന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള 250 ഓളം വരുന്ന ട്രാഫിക് വാർഡൻ മാർക്ക് തിരുവനന്തപുരം സിറ്റി ട്രാഫിക് യൂണിറ്റിൽ വെച്ച് പരിശീലനവും ബോധവൽക്കരണ ക്ലാസും നൽകുകയുണ്ടായി.മെച്ചപ്പെട്ട സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ലക്ഷ്യം വെച്ചിട്ടായിരുന്നു പരിശീലന ക്ലാസ് നടത്തിയത്