തിരുവനന്തപുരം: കേരളര ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യക്കുറി സമ്മാനം നേടിയ ഭാഗ്യവാൻ ലോട്ടറിക്കച്ചവടം ആരംഭിച്ചു. ഇക്കഴിഞ്ഞ തിരുവോണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് ലോട്ടറിക്കച്ചവടത്തിലേക്ക് കടന്നത്. മണക്കാട് ജങ്ഷനിലാണ് വെള്ളിയാഴ്ച അനൂപ് ഭാഗ്യക്കുറിക്കട തുടങ്ങിയത്. നിലവില്‍ മറ്റ് ഏജന്‍സികളില്‍നിന്ന് ടിക്കറ്റെടുത്ത് വില്‍ക്കുകയാണ്. ഉടന്‍തന്നെ സ്വന്തമായി ഏജന്‍സിയും തുടങ്ങുമെന്ന് അനൂപ് മാധ്യമങ്ങളോട് പറഞ്ഞു