നെടുമങ്ങാട് :പനവൂരിൽ പോക്സോ കേസിലെ അതിജീവിതയായ ബാലികയെ പ്രതി വിവാഹം ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ്, വരൻ, വിവാഹം നടത്തിയ മതപുരോഹിതൻ എന്നിവർ അറസ്റ്റിലായി. പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലടക്കം . നിരവധി കേസുകളിൽ പ്രതിയായ പനവൂർ വാഴോട് വെള്ളംകുടി ഹിദായ നഗറിൽ സി സി ഹൗസിൽ എൻ. അൽ അമീൻ(23), വിവാഹത്തിനു കാർമികത്വം വഹിച്ച മേലേ കല്ലിയോട് വൈത്തന്നൂർ അൻസർ സാദത്ത്(39) എന്നിവരെയാണ് പെൺകുട്ടിയുടെ പിതാവിനൊപ്പം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി രഹസ്യമായി നടത്തിയ വിവാഹച്ചടങ്ങിൽ പങ്കെടുത്ത നാലുപേർക്കായി തിരച്ചിൽ തുടരുന്നുവെന്നു പൊലീസ് അറിയിച്ചു.