നവീകരിച്ച പൂലൈക്കോണം ചിറ മന്ത്രി നാടിന് സമർപ്പിച്ചു

IMG-20230124-WA0051

തിരുവനന്തപുരം :ജലാശയങ്ങൾ കേന്ദ്രീകരിച്ചുള്ള ഇറിഗേഷൻ ടൂറിസം പദ്ധതി  സംസ്ഥാനത്ത് ഉടൻ നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ബോട്ടിങ് സൗകര്യം ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. കാട്ടായിക്കോണം വാർഡിൽ തിരുവനന്തപുരം നഗരസഭ  40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പൂലൈക്കോണം ചിറ നാടിന് സമർപ്പിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി. നഗരസഭയുമായി സഹകരിച്ച് പൂലൈക്കോണം ചിറയിൽ പെഡൽ ബോട്ടിങ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യബന്ധന വകുപ്പ് നൽകിയ  മത്സ്യകുഞ്ഞുങ്ങളെ മന്ത്രി ചിറയിൽ നിക്ഷേപിച്ചു. നഗരസഭയുടെ ഗാർഹിക ഉറവിട മാലിന്യ സംസ്കരണ പദ്ധതിപ്രകാരമുള്ള  റിങ് കമ്പോസ്റ്റ് വിതരണവും മന്ത്രി നിർവഹിച്ചു.

 

കാട് മൂടി ഉപയോഗശൂന്യമായ പ്രദേശത്തിന്റെ മുഖഛായ മാറ്റിക്കൊണ്ട് കുട്ടികളുടെ പാർക്ക്, ഹാൻഡ് റെയിൽ, വാക് വേ, നീന്തൽക്കുളം എന്നിവ ഉൾപെടുത്തി മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ചിറ നവീകരിച്ചിരിക്കുന്നത് . മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായ പരിപാടിയിൽ കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ, ഡെപ്യൂട്ടി മേയർ പി. കെ രാജു, കാട്ടായിക്കോണം വാർഡ് കൗൺസിലർ ഡി. രമേശൻ, മറ്റ് കൗൺസിലർമാർ തുടങ്ങിയവരും പങ്കാളികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!