തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശനവേദിയിൽ ബിജെപി പ്രതിഷേധം. പൂജപ്പുര തിരുമല റോഡില്‍ പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തന്നെ പൂജപ്പുര റോഡ് പൊലീസ് അടച്ചിരുന്നു.ബിബിസി ഡോക്യുമെന്ററി പ്രദർശനവേദിയിലെ ബാരിക്കോഡ് തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകരുടെ ശ്രമിച്ചതോടെയാണ് പൂജപ്പുരയില്‍ സംഘര്‍ഷം ഉടലെടുത്തത്.
