തിരുവനന്തപുരം:ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഉദ്യോഗസ്ഥർക്ക് ബോവത്കരണ പരിപാടി സംഘടിപ്പിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.ഐ മാര്‍ക്ക്, നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷന്‍, ഹാള്‍മാര്‍ക്ക് തുടങ്ങിയവയെപ്പറ്റി ക്ലാസില്‍ വിശദീകരിച്ചു. ബി.ഐ.എസ് കൊച്ചി ജോയിന്റ് ഡയറക്ടര്‍ ജുനിത ടി. ആര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ രെമിത് സുരേഷ് എം. എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.