തിരുവനന്തപുരം: വെള്ളായണി ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിലാണ് ബിബിബി ഡോക്യൂമെന്ററി പ്രദർശനം ഉണ്ടായിരുന്നത്. യുവമോർച്ച പ്രവർത്തകരാണ് ഇവിടേക്ക് പ്രതിഷേധവുമായി വന്നത്. പൊലീസ് ഇവിടെ സംഘർഷ സാധ്യത മുന്നിൽ കണ്ടിരുന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ യുവമോർച്ചാ പ്രവർത്തകർ ശ്രമിച്ചു. പോലീസ് യുവമോർച്ചാ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. അതിനിടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി