തിരുവനന്തപുരം: വ്യാജ ഐ ഫോണ്‍ വിറ്റെന്ന പരാതിയില്‍ നാല് കടകള്‍ക്കെതിരെ കേസ്.ഗ്രാഫിന്‍ ഇന്റലിജന്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ അന്വേഷണ ഓഫീസറുടെ പരാതിയിലാണ് കേസ്. വ്യാജ ആപ്പിള്‍ ഉപകരണങ്ങള്‍ വില്‍ക്കുന്നത് തടയാനും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ആപ്പിള്‍ നിയോഗിച്ച കമ്പനിയാണ് ഗ്രാഫിന്‍ ഇന്റലിജന്റല്‍. ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കമ്പനി നല്‍കിയ പരാതി ഫോര്‍ട്ട് പൊലീസിന് കൈമാറുകയായിരുന്നു.കടകളില്‍ ഐ ഫോണ്‍ അടക്കമുള്ള വ്യാജ ആപ്പിള്‍ ഉപകരണങ്ങള്‍ വില്‍ക്കുന്നുണ്ടെന്നായിരുന്നു പരാതി.തകരപ്പറമ്പിലുള്ള നാല് കടകള്‍ക്കെതിരെയാണ് ഫോര്‍ട്ട് പൊലീസ് കേസെടുത്തത്.