തിരുവനന്തപുരം:റിപബ്ലിക് ദിനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ ദേശീയ പതാക ഉയർത്തി. സിവിൽ സ്റ്റേഷൻ അങ്കണത്തിൽ എ ഡി എം അനിൽ ജോസാണ് പതാക ഉയർത്തിയത്. ഹുസുർ ശിരസ്തദാർ എസ്. രാജശേഖരൻ ചടങ്ങിൽ നന്ദി പറഞ്ഞു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സിവിൽ സ്റ്റേഷനിലെ മറ്റു ജീവനക്കാർ, അമ്പലം മുക്ക് ജി. ജി. എച്ച്. എസിലെ എസ്.പി.സി കേഡറ്റുകൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.