തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു.ധീരസ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പുഷ്പചക്രം അര്‍പ്പിച്ചശേഷം ദേശീയ പതാക ഉയര്‍ത്തി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മധുരം വിതരണം ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും സംബന്ധിച്ചു.