കാട്ടാക്കട:മകളുടെ വിവാഹത്തിന് ഭവന രഹിതർക്ക് വീടുവയ്ക്കാൻ സ്ഥലം നൽകി ഗ്രാമ പഞ്ചായത്തംഗവും കുടുംബവും .കള്ളിക്കാട് പഞ്ചായത്തിലെ മഞ്ചാടിമൂട് വാർഡ് മെമ്പർ മൈലക്കര ആർ.വിജയനും( ബിജെപി) ഭാര്യ വെള്ളറട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായ ആർ.ഹേമലതയുമാണ് കാരുണ്യ പ്രവർത്തനം നടത്തി മാതൃകയാകുന്നത്.ഇവരുടെ രണ്ടാമത്തെ മകൾ അശ്വനിയുടെ വിവാഹം റിപ്പബ്ലിക്ക് ദിനമായ ഇന്ന് കള്ളിക്കാട് ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.ഭൂമിയില്ലാത്ത അർഹരായ മൂന്ന് പേരെ കണ്ടെത്തി 10 സെന്റ് വസ്തു മൂന്ന് പേർക്കായി രജിസ്ട്രേഷൻ ചെയ്തു നൽകി.