തിരുവനന്തപുരം:കഴക്കൂട്ടം മണ്ഡലത്തിലെ അലിയാവൂർ മൂഴിവാരം – പന്നിയോട്ടുകോണം പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആമയിഴഞ്ചാൻ തോടിന് കുറുകെ നിർമ്മിച്ച പാലം കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപയാണ് പദ്ധതിചെലവ്. അലിയാവൂരിന്റെ പ്രാദേശിക വികസനത്തിന് പാലം മുതൽക്കൂട്ടാകുമെന്ന് എം.എൽ.എ പറഞ്ഞു. ഇരുപ്രദേശങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് നടവഴി മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് വാഹനഗതാഗതം സാധ്യമാകുന്ന രീതിയിൽ പാലം പണിപൂർത്തിയാക്കിയത്.
പ്രധാനറോഡുകളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുക എന്ന അലിയാവൂർ നിവാസികളുടെ വർഷങ്ങളായുള്ള സ്വപ്നം ഇതോടെ യഥാർഥ്യമായി. പരിപാടിയിൽ ഡെപ്യൂട്ടി മേയർ പി. കെ രാജു അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അർച്ചന മണികണ്ഠൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.