Search
Close this search box.

പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വനസംരക്ഷണത്തിനും തല്യ പ്രാധാന്യം നല്‍കണം: സ്പീക്കര്‍ എ. എന്‍ ഷംസീർ

IMG_20230127_224949_(1200_x_628_pixel)

തിരുവനന്തപുരം:പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വനസംരക്ഷണത്തിനും പ്രാധാന്യം നല്‍കണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്‌നേഹധാര രക്തദാന ഡയറക്ടറിയുടെ പ്രകാശനവും സുഗതവനത്തിന്റെയും ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയിരുന്നു സ്പീക്കര്‍. കാലാവസ്ഥാ വ്യതിയാനം വളരെ വേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ധാരാളം മഴ ലഭിക്കുന്നുണ്ടെങ്കിലും കുടിവെള്ളം ദുര്‍ലഭമാകുകയാണ്. മഴവെള്ളം ഭൂമിയില്‍ എത്താതെ കടലിലേക്ക് ഒഴുകി പോവുകയാണ.് അതിനാല്‍ ജലസംഭരണികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആനപ്പാറ വി എച്ച് എസ് എസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഐ. ബി സതീഷ് എം എല്‍ എ അധ്യക്ഷനായി.സുഗതകുമാരി ടീച്ചറുടെ സ്മരണാര്‍ത്ഥമാണ് സുഗതവനം ഒരുക്കുന്നത്. മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിളുമായി 25,000 വൃക്ഷ തൈകളാണ് പദ്ധതിയുടെ ഭാഗമായി നട്ട് സംരക്ഷിക്കുന്നത്.

 

നട്ട മരങ്ങള്‍ ഓഡിറ്റിങ്ങിന് വിധേയമാക്കി രജിസ്റ്റര്‍ ആക്കി പുനസ്ഥാപിക്കേണ്ടവ പുനസ്ഥാപിച്ച് നിലനിര്‍ത്തുകയാണ് ലക്ഷ്യം. പഞ്ചായത്തിന്റെ എല്ലാ പൊതു പരിപാടിയിലും ഒരുഓര്‍മ മരം നടുകയും, പഞ്ചായത്തിലെ 375 കുടുംബശ്രീ യൂണിറ്റുകള്‍ മാസത്തില്‍ ഒരു ദിവസം ഹരിതദിനമായി ആചരിച്ച് നടീല്‍ നടത്തുന്നതിനും പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ പിറന്നാള്‍ ദിനത്തില്‍ പിറന്നാള്‍ മരം നടീല്‍ സംഘടിപ്പിച്ചും പദ്ധതി വ്യാപകമാക്കുകയാണ് ലക്ഷ്യം.2000 യുവതീ യുവാക്കളെ രക്തദാന സേനയില്‍ അംഗങ്ങളാക്കുന്ന പദ്ധതിയാണ് സ്‌നേഹധാര. അംഗങ്ങളാകുന്ന മുഴുവന്‍ പേരും ലഹരിവിരുദ്ധ വാളണ്ടിയര്‍മാരായി മാറും. യുവജന സംഘടനകള്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍ എന്നിവര്‍ വീട് സന്ദര്‍ശനം നടത്തിയാണ് രക്തദാനസേന സജ്ജമാക്കുന്നത്.18 വയസ് പൂര്‍ത്തീകരിച്ച് മുഴുവന്‍ യുവതീ യുവാക്കളെയും രക്തദാന സന്നദ്ധമാക്കുക വഴി സമ്പൂര്‍ണ്ണ രക്തദാന സന്നദ്ധ പഞ്ചായത്തായി 3 വര്‍ഷം കൊണ്ട് പ്രഖ്യാപിക്കാനാണ് പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!