വയോധികയുടെ സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം; സുജിന്റെ രാജി ആവശ്യപ്പെട്ട് യുഡിഫ് കൗൺസിലർമാരുടെ കൂട്ടധർണ

IMG_20230128_101234_(1200_x_628_pixel)

നെയ്യാറ്റിൻകര : വയോധികയുടെ സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന നെയ്യാറ്റിൻകര കൗൺസിലർ സുജിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.ഫ്. കൗൺസിലർമാരുടെ കൂട്ടധർണ നഗരസഭയ്ക്കുമുന്നിൽ നടന്നു. യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ ധർണ ഉദ്ഘാടനം ചെയ്തു.വയോധികയുടെ തട്ടിയെടുത്ത വസ്തുവും ആഭരണങ്ങളും പണവും തിരികെനൽകണമെന്നും സുജിൻ കൗൺസിലർ സ്ഥാനം രാജിവയ്ക്കണമെന്നും എം.എം.ഹസൻ ആവശ്യപ്പെട്ടു. യു.ഡി.ഫ്. പാർലമെന്ററി പാർട്ടി ലീഡർ ജെ.ജോസ് ഫ്രാങ്ക്ലിൻ അധ്യക്ഷനായി.

മുൻ ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ എം.എൽ.എ. ആർ.സെൽവരാജ്, അയിര സുരേന്ദ്രൻ, എം.മുഹിനുദ്ദീൻ, മാരായമുട്ടം സുരേഷ്, വെൺപകൽ അവനീന്ദ്രകുമാർ, ആർ.ഒ.അരുൺ എന്നിവർ സംസാരിച്ചു.നഗരസഭാ കൗൺസിൽ ചേരുന്ന 30-ന് രാവിലെ നഗരസഭയിലേക്ക്‌ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന് ജെ.ജോസ് ഫ്രാങ്ക്ലിൻ അറിയിച്ചു. സുജിന്റെ രാജിക്കായി കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്. അംഗങ്ങൾ പ്രതിഷേധസമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!