തിരുവനന്തപുരം:കേരളസർക്കാർ പൊതുമേഖലാസ്ഥാപനമായ കെൽട്രോൺ വാർത്താചാനലിൽ നേരിട്ട് പരിശീലനം നൽകികൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് (ഒരുവർഷം) അപേക്ഷകൾ ക്ഷണിച്ചു. മാധ്യമസ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിൻ്റ് മീഡിയജേണലിസം, സോഷ്യൽമീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശിലനം ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കോ, അവസാനവർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം. തിരുവനന്തപുരം കേന്ദ്രത്തിൽ അപേക്ഷകൾ ലഭിക്കുവാനുള്ള അവസാന തിയതി ഫെബ്രുവരി 8. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും വിളിക്കുക 954495 8182. വിലാസം : കെൽട്രോൺ നോളേജ് സെന്റർ, 24 ഫോർ, ചെമ്പിക്കളം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം 695 014.