വിതുര: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പ്രണയം നടിച്ച് കടത്തിക്കെണ്ട് പോയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വിവാഹിതനാണെന്ന കാര്യം മറച്ച് വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുത്തത്. കമലേശ്വരം സ്വദേശി അഖിലിനെയാണ് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് പിടിയിലായത്. വിവാഹിതനാണെന്ന കാര്യം മറച്ച് വെച്ചാണ് ഇയാള്‍ യുവതിയുമായി അടുത്തത്. തുടര്‍ന്ന് കഴിഞ്ഞ 24 ന് പെണ്‍കുട്ടി യുവാവിനോപ്പം നാടുവിട്ടു. പെണ്‍കുട്ടിയെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ഇവരെ എറണാകുളത്തെ സുഹൃത്തിന്‍റെ വീട്ടില്‍ വെച്ച് പിടികൂടി. തുടര്‍ന്നാണ് തന്നെ നിര്‍ബന്ധിച്ച് പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
