കോവളം ബൈപ്പാസിൽ മരണംവിതച്ച് ബൈക്ക് റേസിങ്; ഇരട്ടി വേദനയായി മരണങ്ങൾ

IMG_20230129_201303_(1200_x_628_pixel)

തിരുവനന്തപുരം: കോവളം ബൈപ്പാസിൽ മരണംവിതച്ച് ബൈക്ക് റേസിങ്. കോവളം ബൈപാസിലെ അപകടത്തില്‍ റേസിങ് ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു. തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദ്(25) ആണ് ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടോടെ മരിച്ചത്. ഞായറാഴ്ച രാവിലെ അരവിന്ദ് ഓടിച്ച റേസിങ് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.വാഴമുട്ടം സ്വദേശി സന്ധ്യ(55)യാണ് രാവിലെ ബൈക്കിടിച്ച് മരിച്ചത്.

റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സന്ധ്യ തല്‍ക്ഷണം മരിച്ചു.അപകടം നടന്ന റോഡിൽ ബൈക്കുകളുമായി റേസിങ് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. ഞായറാഴ്ചകളില്‍ ഇവിടെയെത്തി യുവാക്കള്‍ ബൈക്ക് റേസിങ് നടത്താറുണ്ടെന്നും ഇത്തരത്തില്‍ അമിതവേഗത്തില്‍ സഞ്ചരിച്ച ബൈക്കാണ് അപകടമുണ്ടാക്കിയതെന്നും നാട്ടുകാര്‍ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!