മൃഗശാലയിൽ ക്ഷയരോഗം ബാധിച്ച് മാനുകൾ ചാകുന്നു, പിന്നാലെ പൂച്ചകളും; കടുവകൾക്കും പുലികൾക്കും വാക്സിൻ നൽകി

IMG_20230130_092344_(1200_x_628_pixel)

തിരുവനന്തപുരം: മൃഗശാലയിൽ വളർത്തുപൂച്ചകൾ ചത്തതോടെ മാർജാരവിഭാഗത്തിൽപ്പെട്ട മൃഗങ്ങൾക്ക് മൃഗശാലാധികൃതർ ബൂസ്റ്റർ ഡോസ് വാക്സിൻ നൽകി. ക്ഷയരോഗം ബാധിച്ച് മാൻവർഗങ്ങൾ ചാകുന്നതിനു പിന്നാലെയാണ് ആശങ്ക പടർത്തി പൂച്ചകളും ചത്തത്. ചില പൂച്ചകളെ അവശനിലയിൽ കണ്ടെത്തിയിരുന്നു.ഫെലെയ്ൻ പാൻലൂക്കോപീനിയ എന്ന രോഗം പൂച്ചകളെ സാധാരണ ബാധിക്കാറുണ്ട്. ഇതിന് വാക്സിനേഷൻ മാത്രമാണ് ഫലപ്രദം.

മാംസഭുക്കുകളായ മൃഗങ്ങൾക്കുള്ള ഇറച്ചി വയ്ക്കുന്ന സ്ഥലത്ത് ഇവ തിന്നാൻ പൂച്ച കയറാറുണ്ട്. ഇത് പൂച്ചകളിൽനിന്നു മറ്റുള്ള മൃഗങ്ങളിലേക്കു രോഗം പകരാൻ ഇടയാക്കാം. കഴിഞ്ഞ ദിവസം ഭക്ഷണം സൂക്ഷിക്കുന്ന സ്റ്റോറിനു മുന്നിൽ ഒരു പൂച്ച ചത്തിരുന്നു. ഇതോടെയാണ് പ്രതിരോധമാർഗമെന്ന നിലയിൽ ഇവയ്ക്ക് വാക്സിനെടുക്കാൻ തീരുമാനിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular