മടവൂരിൽ അതിദരിദ്രർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

IMG_20230130_145254_(1200_x_628_pixel)

വർക്കല:മടവൂർ ഗ്രാമപഞ്ചായത്തിൽ അതിദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പും ഭക്ഷ്യകിറ്റ് വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിൽ 61 കുടുംബങ്ങളാണ് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

റേഷൻ കാർഡ് ഇല്ലാത്തവർക്ക് അവ വിതരണം ചെയ്തു. മണ്ടയ്ക്കാട് എൻ. എസ്. എസ് കരയോഗം ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പും ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മടവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ബിജു കുമാർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, നാട്ടുകാർ, ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!