ബേക്കറി ഉത്പന്ന നിർമാണത്തിൽ പരിശീലനം

IMG_20230130_160222_(1200_x_628_pixel)

തിരുവനന്തപുരം:കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെൻ്റ് ബേക്കറി ഉത്പന്ന നിർമാണത്തിൽ സംരംഭകത്വ വർക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതൽ 24 വരെ എറണാകുളം കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിൽ നടക്കുന്ന പരിശീലന പരിപാടിയ്ക്ക് 1,800 രൂപയാണ് ഫീസ്. ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തിൽ ബേക്കറി ഉത്പന്ന നിർമാണത്തിൽ വിദഗ്ധർ നയിക്കുന്ന തിയറി ക്ലാസ്, പ്രായോഗിക പരിശീലനം, വിവിധ സർക്കാർ പദ്ധതികൾ, ബാങ്കിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ, മേഖലയിൽ വിജയിച്ച സംരംഭകനുമായുള്ള ചർച്ച എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർക്കാണ് പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം. താത്പര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി ഫെബ്രുവരി എഴിന് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്ന് സിഇഒ ആൻഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484 2532890, 2550322

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!