തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദം പരിശോധിക്കാൻ കേരള സർവ്വകലാശാല. പ്രബന്ധവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതിനെ തുടർന്ന് പരിശോധിക്കാൻ വിദഗ്ധ സമിതിയെ ഉടൻ നിയോഗിക്കും. ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നതിന് പിന്നാലെ ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ കോപ്പിയടി വിവാദവുമുയർന്നിരുന്നു. ഈ രണ്ട് പരാതികളും സർവകലാശാല അന്വേഷിക്കും. വി.സിക്ക് പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.