വെഞ്ഞാറമൂട് : തേമ്പാമൂട് ജങ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കടന്നൽ കൂടിളകി കുത്തേറ്റ് ഒൻപതുപേർക്ക് പരിക്ക്.ഗുരുതര പരിക്കേറ്റ പിരപ്പൻകോട് ഇടനാട് സ്വദേശി രവീന്ദ്രൻ നായർ (55), വാലുപ്പാറ കിഴക്കുംകരവീട്ടിൽ പുരുഷോത്തമൻ (52) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.
