തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ ആക്രമണം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പേയാട് സ്വദേശി മനുവാണ് പിടിയിലായത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മ്യൂസിയം വെള്ളയമ്പലം റോഡില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്.
