സമയക്രമം പാലിച്ചില്ലെങ്കിൽ നടപടി; തലസ്ഥാനത്ത് തട്ടുകടകൾക്ക് കർശന നിയന്ത്രണം

IMG_20230201_230551_(1200_x_628_pixel)

തിരുവനന്തപുരം: നഗരത്തിൽ തിരക്കേറിയ സ്ഥലങ്ങളിൽ തട്ടുകടകളൾക്ക് കർശന നിയന്ത്രണം. രാത്രി 8 മണി മുതൽ 11 വരെ മാത്രമാകണം ഇത്തരം സ്ഥലങ്ങളിൽ തട്ടുകടകൾ പ്രവർത്തിക്കാവു എന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. വഴുതക്കാട്, വെളളയമ്പലം റൂട്ടിൽ നിയന്ത്രണം കർശനമാക്കുമെന്നും പൊലിസ് വ്യക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിൽ അഞ്ചു മണി മുതൽ തട്ടുകടകൾ പ്രവർത്തിക്കുന്നത് അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് മണി മുതൽ തട്ടുകടകൾ പ്രവ‍ർത്തിക്കുന്നത് ഇത്തരം സ്ഥലങ്ങളിൽ ഗതാഗത തടസ്സവും വഴി യാത്രക്കാർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നുവെന്ന പരാതിയിലാണ് നടപടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!